ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന് പുതിയ ഭരണ നേതൃത്വം

കാനഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) കാനഡ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ അദ്ധ്യക്ഷതയില്‍ മിസ്സിസ്സാഗ വാലി കമ്യൂണിറ്റി സെന്റില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് ജയശങ്കര്‍ പിള്ള (പ്രസിഡന്റ്), ചിപ്പി കൃഷ്ണന്‍ (സെക്രട്ടറി), അലക്‌സ് എബ്രഹാം (ട്രഷറര്‍), ഷിബു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), ഹരികുമാര്‍ മാന്നാര്‍ (ജോ. സെക്രട്ടറി) ജോണ്‍ ഇളമത (ജോ.ട്രെഷറര്‍) എന്നിവരെ തെരഞ്ഞെടുത്തത്.

ജയശങ്കര്‍ പിള്ള മാറ്റലി മാഗസിന്‍,മാറ്റൊലിന്യൂസ് എന്നിവയുടെ മാനേജിംഗ് എഡിറ്റര്‍ ആയി സേവനം അനുഷ്ടിച്ചു വരുന്നു.സത്യം ഓണ്‍ലൈന്‍ ന്യൂസിന്റെ കാനഡ ബ്യുറോ ഹെഡ്,വിവിധ മാധ്യമങ്ങളില്‍ സമകാലിക വിഷയങ്ങളില്‍ ലേഖകനും കൂടി ആണ് ജയശങ്കര്‍.

ചിപ്പി കൃഷ്ണന്‍ കൈരളി ടി വി യുടെ കാനഡയിലെ പ്രവര്‍ത്തനങ്ങളുടെ അവതാരകനായി ചുമതലവഹിക്കുന്നു.കലാഭവന്‍ ആലീസിന്റെ പുത്രനായ ചിപ്പി മികച്ച ഗായകനും,ഗിത്താറിസ്റ്റും കൂടി ആണ്.

അലക്‌സ് എബ്രഹാം നര്‍മ്മ ലേഖനങ്ങളിലൂടെയും,കഥകളിലൂടെയും,മധുരഗീതം എഫ് എം റേഡിയോവിലൂടെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുകളിലായി സമകാലിക സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് ജനകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വരുന്നു.ഗാന രചയിതാവ് കൂടി ആയ അലക്‌സ് രണ്ടു സി ഡി കളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഷിബു കിഴക്കേക്കുറ്റ് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ആയി നോര്‍ത്ത് അമേരിക്കന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.അമ്മത്തൊട്ടില്‍ ഡോട്ട് കോം,24 ന്യൂസ് ലൈവ് ഡോട്ട് കോം എന്നീ പത്രങ്ങളുടെ മാനേജിങ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.മാധ്യമ രംഗത്തും,സിനിമാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിയ്ച്ചിട്ടുണ്ട്.

ഹരികുമാര്‍ മാന്നാര്‍ കാര്‍ഷിക ജേര്ണലിസത്തിലൂടെ മലയാള മാധ്യമ രംഗത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം ആയി പ്രവര്‍ത്തിച്ചുവരുന്നു.,കാര്‍ഷിക ലേഖനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവ് കൂടി ആണ് ഹരികുമാര്‍ ജോണ്‍ എളമത കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്തു നോര്‍ത്ത് അമേരിക്കയിലെയും കേരളത്തിലെയും മലയാള സാഹിത്യ രംഗത്തും മാധ്യമ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യം ആണ്.

സുരേഷ് നെല്ലിക്കോട്,ബേബി ലൂക്കോസ്,ലൗലി ശങ്കര്‍,പ്രീതി കുരുവിള,എന്നിവരെ എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളുമായി തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും ആയിട്ടുള്ള ആശയ വിനിമയവും ചര്‍ച്ചകളും ഒരു പുതിയ ദിശാ ബോധം നല്‍കി.ഇന്ത്യ പ്രെസ്സ് ക്ലബും ആയി യോജിച്ചു പ്രവൃത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും കാനഡയില്‍ ശക്തി പ്രാപിക്കുന്നത് ഫോമയും ഫൊക്കാനയും പോലുള്ള ദേശീയ സംഘടനകള്‍ക്കും,മറ്റു പ്രാദേശിക സംഘടനകള്‍ക്കും കരുത്ത് പകരും എന്ന് വിവിധ സംഘടനയുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്നും ഇത്തരം സൗഹൃദ കൂട്ടായ്മകാലും,ചര്‍ച്ചകളും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം വിവിധ സംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീ കരിച്ചു മുന്‍ ഫോക്കന പ്രസിഡന്റും,ഇപ്പോഴത്തെ ഫോമയുടെ ദേശീയ നേതാവും ആയ തോമസ് കെ തോമസ് ,മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍, ബിജു കട്ടത്തറ (ടൊറന്റോ മലയാളി സമാജം) ജിജി വേങ്ങത്തറ (ഡൗണ്‍ ടൗണ്‍ മലയാളി സമാജം) ,ജോര്‍ജ്ജ് വറുഗീസ് (കനേഡിയന്‍ മലയാളി സമാജം), Dr ജയേഷ് മേനോന്‍ (എന്‍.എസ് എസ് കാനഡ),ലാല്‍ ജോര്‍ജ്ജ് (റോജേഴ്‌സ് കമ്യൂണിക്കേഷന്‍) എന്നിവര്‍ പങ്കെടുത്തു.