നിലമ്പൂര്‍ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

നിലമ്പൂരിൽ മാവോവാദികൾ കൊല്ലപ്പെട്ടത് പോലീസ് ഏറ്റുമുട്ടലിലൂടെയല്ലെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി ക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം.കമ്മീഷൻ അംഗം കെ.മോഹൻകുമാറിന്റേതാണ് ഉത്തരവ്.സംഭവം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് വ്യത്യസ്തമായ വാർത്തകളാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.മാവോയിസ്റ്റുകൾ നിരായുധരായിരുന്നു എന്ന് വാർത്തകളുണ്ട്.മുതശരീരങ്ങൾക്ക് മാനുഷിക പരിഗണന നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. പോസ്റ്റ്മോർട്ടം സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ നൽകിയിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.