മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാന; ബൈലോസില്‍ മാറ്റം വരുത്തി മുന്നോട്ട്

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക് :അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കാലോചിതമായ മാറ്റങ്ങള്‍ക്കു തയ്യാറെടുക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും അതിനു ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു.2017 ഡിസംബര്‍ ഒന്‍പതാം തീയതി ന്യൂ യോര്‍ക്കിലെ സിത്താര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നടന്ന വെച്ച് കൂടിയ ഈ വര്‍ഷത്തെ ജനറല്‍ബോഡി മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത് .ബൈലോയുടെ ഡ്രാഫ്റ്റ് അംഗ സംഘടനകള്‍ക്ക് അയച്ചു കൊടുത്തു അവരുടെ അഭിപ്രായങ്ങള്‍ മാനിച്ചു മാറ്റങ്ങള്‍ വരുത്തി ,ട്രസ്റ്റിബോര്‍ഡും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും , നാഷല്‍ കമ്മിറ്റിയിലും അവതരിച്ചു പാസാക്കിയ ശേഷമാണ് ജനറല്‍ബോഡിയില്‍ അവതരിപ്പിച്ചത്.

ഒരു വര്‍ഷം തികഞ്ഞ രജിസ്റ്റേര്‍ഡ് ആയിട്ടുള്ള സഘടനകള്‍ക്കു ഇനി ഫൊക്കാനയില്‍ ഇനി മെംബര്‍ഷിപ്പിനു അപേക്ഷിക്കാം. ഇതുവരെ രണ്ട് വര്‍ഷം എന്ന കാലാവധി ആണ് ഒരു വര്‍ഷം മതി എന്ന് മാറ്റിയത്.

ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന സംഘടനകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അംഗത്വം പുതിക്കിയിട്ടില്ല എങ്കില്‍ അവര്‍ക്കു നുറു ഡോളര്‍ ഫൈനും രണ്ടു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ഫീസും നല്‍കിയാല്‍ അംഗത്വം പുതുക്കി നല്‍കുന്നതാണ് .

ഫൊക്കാനയുടെ എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും ജനറല്‍ കൗണ്‍സിലില്‍ മെമ്പര്‍ഷിപ്പും വോട്ട് അവകാശവും നല്‍കുന്നതാണ് , ഇപ്പോഴും ഫൊക്കാനയുടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരും മറ്റ് സമാന്തര സംഘടനകളില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്ത മുന്‍ പ്രസിഡന്റുമാര്‍ക്കാണ് ഈ അവകാശം ലഭിക്കുക.

ഫൊക്കാനയുടെ എല്ലാ കമ്മ്യൂണിക്കേഷനും ഇമെയില്‍ വഴിയോ അതുപോലെയുള്ള ഇലട്രോണിക്സ് മീഡിയ വഴിയോ ചെയ്യാവുന്നതാണ്.ജനറല്‍ കൗണ്‍സില്‍ ഒഴിച്ചുള്ള മീറ്റിങ്ങുകള്‍ ടെലി കോണ്‍ഫറന്‍സ് വഴിയോ അതുപോലെയുള്ള മറ്റ് ഇലട്രോണിക്സ് മീഡിയ വഴിയോ ചെയ്യാവുന്നതാണ്.

ഫൊക്കാനയുടെ പ്രധാന പോസ്റ്റുകള്‍ ആയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍,ഫൌണ്ടേഷന്‍ ചെയര്‍മാന്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് ഒരു ടെം(രണ്ട് വര്‍ഷം) എന്ന് നിജപ്പെടുത്തി. ഒരുവെട്ടം ഈ പോസ്റ്റുകളില്‍ തെരഞ്ഞടുത്തവര്‍ക്കു രണ്ടാമത് അതെ പോസ്റ്റില്‍ തെരഞ്ഞടുക്കുവാന്‍ പാടില്ല.

ഫൌണ്ടേഷന്‍ ചെയര്‍മാനെ എക്‌സികുട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയും.ഫൌണ്ടേഷനില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും കുടാതെ രണ്ട് പേരെ ട്രസ്റ്റിബോര്‍ഡും, മൂന്നുപേരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നോമിനേറ്റ് ചെയ്യും. ഫൊക്കാന പ്രസിഡന്റും സെക്രെട്ടറിയും സ്ഥിരം ക്ഷണിതാവും ആയിരിക്കും. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫൊക്കാനയുടെ എക്‌സികുട്ടീവ് മീറ്റിങ്ങിലും നാഷല്‍ കമ്മിറ്റിയിലും ഷണിതാവും, എന്നാല്‍ വോട്ടിങ്ങ് റൈറ്റ്‌സ് ഉണ്ടായിരിക്കുന്നതല്ല. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫൊക്കാന എക്‌സികുട്ടീവിന്റെ അപ്പ്രൂവലോടെ ലോങ്ടെം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യും.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനെ ജനറല്‍ ബോഡി ഇലക്ഷനില്‍ കൂടി തെരെഞ്ഞുടുക്കും.വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ വോട്ടിംഗ് അധികാരത്തോട് കൂടിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരിക്കും .വിമന്‍സ് ഫോറത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി കൂടാതെ പന്ത്രണ്ടു കമ്മറ്റി മെംബേര്‍സ് ഉള്‍പ്പെട്ടതാണ്. എല്ലാ റീജിയനില്‍ നിന്നും ഒരാളെങ്കിലും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. മെംബേര്‍സിനെ നോമിനേറ്റ് ചെയുന്നത് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്റെ സമ്മതത്തോടെ എക്‌സികുട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്യും.

ഫൊക്കാനയുടെ നോമിനേഷന്‍ ഫീസ് ട്രസ്റ്റി ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും, ഇലക്ഷന്‍ ചിലവിന് ശേഷം ഉള്ള ഫണ്ട് ഓഡിറ്റിങ്ങിന് ശേഷം അത് ഒരു ട്രസ്റ്റ് ഫണ്ട് ആയി സുക്ഷിക്കേണ്ടതും ആണ്. ഫൊക്കനയുടെ ദ്യന്യംദിന പ്രവര്‍ത്തങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഫൊക്കാനയുടെ തെരഞ്ഞടുക്കപെടുന്ന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റി ബോര്‍ഡു മെംബര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ക്ക് സമാന്തര സഘടനകളിലോ , മറ്റ് പ്രവാസി നാഷണല്‍ സഘടനകളിലോ അംഗങ്ങള്‍ ആവുന്‍ പാടുള്ളതല്ല.

ഫൊക്കാനയുടെ അംഗങ്ങളോ, അംഗസംഘടനകളോ, അല്ലെങ്കില്‍ അംഗങ്ങളും അംഗസംഘടനകളും തമ്മില്‍ എന്തെങ്കിലും അഭിപ്രായ വിത്യാസം ഉണ്ടെങ്കില്‍ അത് ഫൊക്കാന സെക്രെട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ സെക്രട്ടറി ഇരുപത്തി ഒന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിച്ചു കൂട്ടുകയും പ്രശ്‌നം രമ്യതയില്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതിന് കഴിഞ്ഞില്ലെങ്കില്‍ എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശത്തോടു കുടി പരാതി ട്രസ്റ്റി ബോര്‍ഡിന് കെമാറും. ട്രസ്റ്റി ബോര്‍ഡ് ഇരുപത്തിയൊന്ന് ദിവസിത്തിനകം ട്രസ്റ്റി ബോര്‍ഡ് മീറ്റിങ്ങ് വിളിച്ചു കൂട്ടുകയും പരാതിക്കാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതുമാണ്. ഈ നടപിടിക്രമങ്ങള്‍ പാലിക്കാതെ ഏതെങ്കിലും അംഗസംഘടനകള്‍ ലീഗല്‍ മാറ്റേഴ്‌സ് പ്രൊസീഡ് ചെയ്താല്‍ ആ അംഗസംഘടനയെ ഫൊക്കാനയില്‍ നിന്നും പുറത്താകുന്നതായിരിക്കും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മെഡിക്കല്‍ ലീവ് ആയതിനാല്‍ എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചുഅതോടൊപ്പംതന്നെ കഴിഞ്ഞ രണ്ട് ജനറല്‍ ബോഡിയുടെ മിനിറ്റ്സ് അവതരപ്പിച്ചു പാസാക്കി . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ബൈലോ മാറ്റങ്ങള്‍ അവതരിപ്പിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയുടെ നിലവിലുള്ള ബൈലോയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു . എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഇതുവരെയെത്തിയ ഫൊക്കാനയുടെ വളര്‍ച്ച എല്ലാ സംഘടനകള്‍ക്കും മാതൃക ആണെന്ന് ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു.ഫൊക്കാനയുടെ ഇന്ന് വരെയുള്ള പരിപാടികള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു . ട്രഷര്‍ ഷാജി വര്‍ഗിസ് ഈ വര്‍ഷത്തെ കണക്കുകള് അവതരിപ്പിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അവതരിപ്പിച്ചു. ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറന്‍സണ്‍ തോമസ് , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,മുന്‍ സെക്രട്ടറി വിനോദ് കെആര്‍കെ , ടി .എസ് . ചാക്കോ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Picture2

Picture3

Picture