ഈ ‘ഗുജറാത്ത്‌ മോഡലാ’കും ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മോദിയുടെയും ബിജെപിയുടെയും മാരകായുധം

1.”അഹമദ്‌ പട്ടേല്‍”
2.”ഔറംഗസേബ്‌ രാജ്‌”
3.”പാകിസ്ഥാന്‍ ഇടപെടല്‍”
4.”മന്മോഹന്‍ സിംഗും മുന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ്‌ മഹ്മൂദ്‌ കസൂരിയും സംഘവും നടത്തിയ ഗൂഢാലോചന”
5.”ഹജ്‌” (Hardik ,Alpesh ,Jignesh-HAJ)

ഇത്തവണത്തെ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനെ ‘ഹിന്ദു ഏകീകരണം’കൊണ്ട്‌ നേരിടാമെന്ന മോദിയും അമിത്‌ ഷായും ബിജെപി-സംഘപരിവാര്‍ സംഘടനകളും ആശ്വസിച്ചിരിക്കേ,
ജാതി ഒരു നിര്‍ണായക ഘടകമായി ഉരുത്തിരിയുകയും ഹാര്‍ദ്ദിക്‌ പട്ടേല്‍,ജിഗ്നേഷ്‌ മേവാനി,അല്‍പേഷ്‌ ഠാക്കുര്‍ തുടങ്ങിയ യുവാക്കള്‍ അതിനു നേതൃത്വം നല്‍കുകയും ചെയ്തപ്പോള്‍
‘ ഗുജറാത്തി അസ്മിത’യെ( ഗുജറാത്തികളുടെ സ്വാഭിമാനം)ജ്വലിപ്പിച്ചുയര്‍ത്താനും ,മുസ്ലീം വിരുദ്ധ വികാരം ആളിക്കത്തിക്കാനും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോഗിച്ച വിഷലിപ്ത പഞ്ചതന്ത്രമാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌.

1.വികസനം
2.തൊഴില്‍
3.നിക്ഷേപങ്ങള്‍
4.അടിസ്ഥാനസൗകര്യ വികസനം
5.സാമ്പത്തിക വളര്‍ച്ച
ഇവയൊന്നിനെക്കുറിച്ച്‌ പറഞ്ഞില്ലെങ്കിലും ജാതീയമായി ജനതയെ വിഭജിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്ന ഈ ‘ഗുജറാത്ത്‌ മാതൃക’യായിരിക്കും ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മോദിയുടെയും ബിജെപിയുടെയും ട്രമ്പ്‌ കാര്‍ഡ്‌

‘ഗുജറാത്ത്‌ മോഡല്‍ വികസന’ത്തിന്റെ സ്ഥാനം
ഈ ‘ഗുജറാത്ത്‌ മോഡല്‍ പ്രചാരണം’ ഏറ്റെടുത്തു കഴിഞ്ഞു.
“ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഹിന്ദുവാണെ”ന്ന ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭഗവത്‌-ന്റെ പ്രഖ്യാപനം കൂടി ഇതിനൊപ്പം ചേരുമ്പോള്‍ ഈ ‘മോഡലി’ന്റെ പ്രഹരശേഷി മാരകവും ഭീകരവും ബീഭത്സവുമായിരിക്കും.

ഈ ‘ഗുജറത്ത്‌ മോഡല്‍’ സാക്ഷാത്ക്കാരിക്കാന്‍ എത്ര തരം താഴാനും താന്‍ ഒരുക്കമാണെന്ന്‌ പ്രധാന മന്ത്രിയായ നരേന്ദ്ര മോദി തെളിയിച്ചു കഴിഞ്ഞു.
ഇടതു ജനാധിപത്യ മതനിരപേക്ഷ മനസ്സുകള്‍ ജാഗ്രതൈ!

ടൈറ്റസ് കെ വിളയിൽ