ഗുജറാത്തില്‍ മൂന്നാമനായി നോട്ട

അഹമദാബാദ്: ബി.ജെ.പി വിരുദ്ധത ഗുജറാത്തില്‍ അലയടിച്ച് കോണ്‍ഗ്രസ് വോട്ടുകളായല്ല. നോട്ടയാണ് ഭരണവിരുദ്ധ വികാരം കാണിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മാര്‍ഗമെന്നാണ് റിസല്‍ട്ട് കാണിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറ്റവും അധികം വോട്ട് ചെയ്തത് നോട്ടയ്ക്കാണ്. നണ്‍ ഓഫ് ദി എബൊവ് അഥവാ മുകളില്‍ പറഞ്ഞ ആരും ഞങ്ങള്‍ക്ക് സ്വീകാര്യരല്ല എന്ന് അഭിപ്രായമുള്ളവരാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി.

29 മണ്ഡലങ്ങളില്‍ ആറിലൊരാള്‍ നോട്ടയ്ക്കാണ് വോട്ട് ചെയ്തത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി തോറ്റ വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്ന വോട്ടുകള്‍. ആയിരം വോട്ടിന് ജയം നഷ്ടമായ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. ഇവിടെയല്ലാം നോട്ട വോട്ടുകള്‍ ആയിരം കടന്നതായാണ് റിപ്പോര്‍ട്ട്.

പോര്‍ബന്തറില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ സ്ഥാനാര്‍ഥി അര്‍ജുന്‍ഭായ് മോത്തുവാദിയ ബി.ജെ.പിയുടെ ബാബുഭായ് ബോക്രിയയോട് തോറ്റത് 1855 വോട്ടുകള്‍ക്കാണ്. ഈ മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് 3433 വോട്ടുകളും.