ഗുജറാത്തില്‍ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനസമ്മതിയുള്ള നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബി.ജെ.പിയില്‍ നിന്ന് അകറ്റുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്മൃതി ഇറാനിയുടെ ജനപ്രീതിയാണ് അവരെ പരിഗണിക്കാന്‍ കാരണം.

തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിച്ചിട്ടും ബി.ജെ.പിക്ക് ആറാം തവണത്തേത് കടുത്ത പോരാട്ടമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 99ല്‍ തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, സംസ്ഥാനത്ത് ഏതാണ്ട് നിഷ്പ്രഭമായിരുന്ന കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.

നിലവില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണ്.

കേന്ദ്ര മന്ത്രിയായ മന്‍സുഖ് എല്‍ മന്ദവിയയാണ് പരിഗണന പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്.