മോഹന്‍ലാല്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ

ചെന്നൈയില്‍ സുഹൃത്തുക്കളോടൊപ്പം മോഹന്‍ലാല്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ ആകുന്നു .ആഘോഷങ്ങളില്‍ താരത്തോടൊപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ഉണ്ടായിരുന്നു.മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാവിഷയം. ഒടിയന് വേണ്ടി മെലിഞ്ഞ മോഹന്‍ലാല്‍ തന്റെ ശരീരം കുറച്ചതിന് ശേഷം കൊച്ചിയിലെ ഒരു പൊതു വേദിയിലാണ് ആദ്യമായി മുഖം കാണിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് താരം കൊച്ചിയില്‍ വന്നത്. പിന്നീട് ചെന്നൈയ്ക്ക് തിരിച്ചു പോകുകയും ചെയ്തു.