സാക്ഷിമൊഴികള്‍ പ്രചരിക്കുന്നു: പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴികള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം നിരവധി മാധ്യങ്ങളിലൂടെ കേസിന്റെ മൊഴികള്‍ പുറത്തായതായാണ് ആരോപണം.ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

അങ്കമാലി കോടതിയില്‍ നിന്നും പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തേ വാങ്ങിയിരുന്നു. ഇവരില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് സാക്ഷിമൊഴികളുടെ പകര്‍പ്പ് ലഭിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.