വെയ്റ്റിംഗ് ഫോര്‍ ഒടിയന്‍

മഹേഷ് മുരളി

തേങ്കുറിശിയിലെ ഇന്നത്തെ തലമുറയ്ക്ക് കഥകളിലൂടെ പരിചിതനായ ഒടിയന്‍ മാണിക്യന്‍ വെളിത്തിരയില്‍ എത്തുകയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഒടിയന്‍ മാണിക്യന്റെ കഥകള്‍ ഇന്നും അവിടെ പാട്ടാണ്. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്‍ താമസിച്ച സ്ഥലത്തിന് മുന്നിലൂടെ പോകാന്‍ ഇപ്പോഴും എല്ലാവര്‍ക്കും ഭയമാണ്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ പോത്തനുര്‍ അംശം ദേശമാണ് എന്റെ അമ്മയുടെ നാട് /വീട്. ഇപ്പോഴും ഒരു ഗ്രാമം തന്നെയാണ് ഇവിടെ നഗരത്തിലെ പോലെ ഒരു തിക്കും തിരക്കും ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത ഒരു ഗ്രാമം. ചെറുപ്പം മുതല്‍ ഞാന്‍ ഇവിടെ ഒരാളെ കണ്ടിരുന്നു ,മുടിയെല്ലാം നീട്ടി വളര്‍ത്തി, മെലിഞ്ഞ ശരീരം, വേഷം ഒരു കാവിമുണ്ടു മാത്രം. പേര് ‘ചീരാമന്‍’. ഈ ‘ചീരാമന്‍’ ഇപ്പോള്‍ വയസ്സായി വയ്യാതെ കിടക്കുകയാണ്. 89 വയസ്സുള്ള എന്റെ അമ്മയുടെ അച്ഛനാണ് എനിക്ക് ഒടിയന്റെ കഥകള്‍ എല്ലാം പറഞ്ഞു തന്നത്.

ഈ ഗ്രാമത്തില്‍ പണ്ട് കാലത്തു Eletcrictiy വന്നു തുടങ്ങുന്നതിനു മുന്‍പാണ് ഒരു ദിവസം എന്റെ മുത്തച്ഛന്റെ അമ്മാവന്‍ സ്ഥലത്തെ നമ്പൂതിരിയുടെ വീട്ടില്‍ കാര്യസ്ഥനായിരുന്നു ..ഒരു ദിവസം മുത്തശ്ശന്റെ അമ്മാവന്റെ കൂടെ രാത്രി വീട്ടിലേക്കു വരുന്ന നേരം. ആ കാലത്തു അവര്‍ മാനം നോക്കിയാണ് സമയം എത്രേയയെന്നു കണ്ടു പിടിച്ചിരുന്നത്രെ ..ഇവിടെ ഒരു പണികന്മാരുടെ തറവാടുന്നുണ്ട് (ഇപ്പോഴും ഉണ്ട് ആ പഴയ തറവാട്).ഒരു ദിവസം രാത്രി പണികന്മാരുടെ വീട്ടു പടിക്കല്‍ ഒറ്റ കൊമ്പുള്ള ഒരു കാളയെ കണ്ടു അവര്‍.

നിമിഷനേരം കൊണ്ട് ആ കാള ഒരു പട്ടി ആയി , പൂച്ച ആയി മാറുന്ന കാഴ്ച അവര്‍ നേരില്‍ കണ്ടത്രേ. ഒടിയന്‍ ആരാണെന്നു നേരിട്ട് കാണണമെങ്കില്‍ ഒന്നിലെങ്കില്‍ ഒരു ശരീരത്തില്‍ നൂല്‍ബന്ധം പോലും ഉണ്ടാവരുത്. അല്ലെങ്കില്‍ ഒരു പ്രേതെക എന്തോ പച്ചില മുഖത്തു തേച്ചാല്‍ ടിയനായി വന്ന മനുഷ്യനെ നേരില്‍ കാണാമത്രെ. അങ്ങനെ മുത്തശ്ശന്റെ അമ്മാവന്‍ ഏതോ പച്ചില അരച്ച് മുഖത്തു തേച്ചു കാളയെ പിടിച്ചു ധൈര്യപൂര്‍വം കെട്ടിയപ്പോള്‍ അത് ഈ ചീരാമനായിരുന്നു എന്ന്.

ഇനിയും ഒരു series പോലെ എനിക്ക് ഒടിയന്‍ കഥ പറഞ്ഞു തന്നുകൊണ്ടേയിരുന്നു മുത്തശ്ശന്‍ അതിലൊന്നാണ് ഇത്. ഇതൊരു കേട്ട് കഥയായി എനിക്ക് തോനുന്നില്ല. കാരണം എന്റെ മുത്തശ്ശന് മോഹന്‍ലാല്‍ എന്ന നടന്‍ ഒടിയന്‍ സിനിമയുമായി വരുന്ന കാര്യം ഒന്നും അറിയില്ല.