വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജനറല്‍ ബോഡിയും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷവും ജനുവരി 13-ന്

 ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജനറല്‍ ബോഡിയും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷവും ജനുവരി പതിമൂന്നാം തിയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ ന്യൂ ന്യൂറോഷെലില്‍ ഉള്ള St. Luke Lutheran Church Hall ല്‍ (95 Eastchester Road , New Rochelle, NY 10801) വെച്ച് നടത്തുന്നതാണ് .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടന്‍ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാകും വിധമാണ് ചിട്ടപ്പെടുത്തിരിക്കുന്നത് . കഴിഞ്ഞ 43 വര്‍ഷത്തെ അസോസിയേഷന്റെ വളര്‍ച്ചയോടൊപ്പം വളര്‍ന്നു പന്തലിച്ച ഒരു മലയാളി സമൂഹമുണ്ട് വെസ്റ്റ് ചെസ്റ്ററിള്‍ , അസോസിയേഷന്‍ വളര്ത്തിയെടുത്ത കലാകാരന്മാരുടെയും ,കലാകാരികളുടെയും ഒരു നീണ്ട നിരതന്നെയുണ്ട് . മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും ലഭിച്ച മലയാളി അസോസിയേഷന്റെ വേദികള്‍ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കാന്‍ കിട്ടിയ അസുലഭ അവസരങ്ങള്‍ ആയിരുന്നു.

പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തില്‍ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകള്‍ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളില്‍ അവതരിപ്പിക്കുവാനുമുള്ള വേദികള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധിക്കുന്നത് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നാളെയുടെ മുത്തുകളെ വാര്‍ത്തെടുക്കുവാന്‍ പ്രതിക്ഞാബദ്ധമായതുകൊണ്ടാണ് .

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ ,ജോ.സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉൃ.ഫില്ലിപ് ജോര്‍ജ് , കമ്മിറ്റി മെംബേര്‍സ് ആയ ജോയി ഇട്ടന്‍ ,കൊച്ചുമ്മന്‍ ജേക്കബ്,എംവി ചാക്കോ, തോമസ് കോശി ,ഗണേഷ് നായര്‍,ജെ. മാത്യൂസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കെ .കെ ജോണ്‍സന്‍ , എ .വി വര്‍ഗീസ് , ഇട്ടൂപ്പ് ദേവസ്യ ,രത്‌നമ്മ രാജന്‍, രാധാ മേനോന്‍, ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ് , ജോണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് , ജോണ്‍ സീ വര്‍ഗീസ്,രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോര്‍ജ്, എം.വി. കുര്യന്‍ ഓഡിറ്റോര്‍സ് ആയ നിരീഷ് ഉമ്മന്‍, ലീന ആലപ്പാട്ട് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.