2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയോ താല്‍ക്കാലികമായി പ്രിന്റിങ് നിര്‍ത്തിവെക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ എട്ടിലെ കണക്കു പ്രകാരം 2000 രൂപയുടെ 365.4 കോടി നോട്ടുകളും500 രൂപയുടെ 16,957 കോടി നോട്ടുകളും അച്ചടിച്ചുവെന്നാണ് ലോക്‌സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. അതായത് 500 ന്റെയും 2000 ത്തിന്റെയും 15,78,700 നോട്ടുകള്‍ ഇക്കാലയളവില്‍ അച്ചടിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. 246300 കോടി രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അച്ചടിച്ചെങ്കിലും ആര്‍.ബി.ഐ അത് വിപണിയിലേക്ക് വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ