കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ കോടതി വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ കോടതി വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.

കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് കുറ്റപത്രം ചോര്‍ന്നു എന്നും അതിന് പിന്നില്‍ പൊലീസാണെന്നുമാണ് ദിലീപിന്റെ പരാതി. ഈ സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ദിലീപ് തന്നെയാകും കുറ്റപത്രം ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

കേസിൽ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ശ്രീകുമാര്‍ മേനോന്‍ ,മുകേഷ്, തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.