ജേക്കബ് തോമസ് ആരാണെന്നുള്ള കാര്യം വഴിയെ അറിയുമെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ജേക്കബ് തോമസ് കാപട്യക്കാരനെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.ജേക്കബ് തോമസ് ആരാണെന്നുള്ള കാര്യം വഴിയെ അറിയുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച ജേക്കബ് തോമസിനെതിരെ മന്ത്രി തോമസ് ഐസക്ക് രംഗത്തു വന്നിരുന്നു.