ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ യുദ്ധം വിളിച്ച്‌ വരുത്തുന്നതിനും തുല്യമാണെന്ന് ഉത്തരകൊറിയ

ബെയ്‌ജിംഗ്: ആണവ ശക്തി കേന്ദ്രമായ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ യുദ്ധം വിളിച്ച്‌ വരുത്തുന്നതിനും തുല്യമാണെന്ന് ഉത്തരകൊറിയ.ലോക ശക്തിയായി ഉത്തരകൊറിയ വളരുന്നതിൽ പേടിച്ചാണ് ഈ നടപടിയെന്നും, രാജ്യത്തെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഇതിനാലാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു.അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് യു.എന്‍ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്.കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്.ആണവ, മിസൈല്‍ പരീക്ഷണങ്ങൾ നിരന്തരം നടത്തുന്ന ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

വിദേശത്ത് ജോലിചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്‍മാരെ എല്ലാരാജ്യങ്ങളും 2019-ഓടെ തിരിച്ചയക്കണമെന്ന് ഉപരോധം നിര്‍ദേശിക്കുന്നു.ഈ വര്‍ഷം മൂന്നാംതവണയാണ് യു.എന്‍. രക്ഷാസമിതി ഉത്തരകൊറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത്.