ഭാര്യയുടെ സ്വത്ത് മറച്ചുവെച്ച സംഭവത്തില്‍ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

തിരുവനന്തപുരം: സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ച സംഭവത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്.

ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹമത് സംസ്ഥാന ഇലക്ട്രല്‍ ഓഫിസര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവെച്ചുവെന്നും തിരഞ്ഞെടുപ്പ് സമയത്ത് കമ്മിഷനെ കബളിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.