ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ” ഡ്രസ് കോഡ് “

ഗോവ :- അതിപുരാതനവും പ്രശസ്തവുമായ ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദേവാലയം സന്ദർശിക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചു. വിദേശികളും തദ്ദേശിയരുമായ സഞ്ചാരികളുടെ വസ്ത്രധാരണം മിക്കപ്പോഴും ദേവാലയ ത്തിന്റ അന്തരീക്ഷത്തിന് യോജിക്കാത്തതാണെന്ന് ആക്ഷേപം പരക്കെ ഉയർന്നപ്പോൾ മൂന്ന് വർഷം മുമ്പ് മാന്യമായ വസ്ത്രം ധരിച്ചെ പള്ളിക്കൂളളിൽ പ്രവേശിക്കാവൂ എന്ന് നിർദ്ദേശിക്കുന്ന ബോർഡുകൾ പള്ളിക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വരുന്ന വർക്ക് ഷാളും മറ്റും വോളന്റിയറന്മാർ നൽക്കുന്ന പതിവുണ്ടായിരുന്നു. മിക്കവരും ഈ ഷൊളുകൾ തിരിച്ചു നൽകാതെ പോകുന്നതും പതിവായതോടെ ആ പരിപാടി പിന്നിട് നിർത്തി. വിദേശികളെക്കാൾ ഇന്ത്യൻ വിനോദ സഞ്ചാരികളായ സ്ത്രീകളാണ് മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതെന്ന് ദേവാലയ അധികൃതർ പറയുന്നു. ഫ്രാൻസിസ് അസീസീ ദേവാലയത്തിന്  തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നശാന്ത ദുർഗ ക്ഷേത്രത്തിലും അല്പ വസ്ത്ര ധാരികൾ തലവേദനയായി രിക്കയാണ്.