എൽ ഡി. എഫ് ഹർത്താൽ തുടങ്ങി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ബാങ്ക്, ആശൂപത്രി, പാൽ, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.ശബരിമല തീർത്ഥാടനം പ്രമാണിച്ച് ചെങ്ങന്നൂർ ടൗണിനെയും റാന്നി താലൂക്കിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയും ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.