ചങ്ങരംകുളം നരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി

ചങ്ങരംകുളം(മലപ്പുറം): ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് തോണിയിലുണ്ടായിരുന്നത്.
കടത്തുതോണിക്കാരനായ മാപ്പാലിക്കല്‍ വേലായുധന്റെ മകളും ബന്ധുക്കളുടെ മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു(12), ദിവ്യയുടെ മകന്‍ ആദിദേവ്(എട്ട്), മാപ്പാലിക്കല്‍ ജയന്റെ മക്കളായ പൂജ എന്ന ചിന്നു (15), ജനീഷ(11), പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വേലായുധന്‍, നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പരുക്കേറ്റ വേലായുധന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവർ കാണാക്കയത്തിലേക്കും ഒരുമിച്ച് മരണത്തിലേക്ക് തോണി തുഴയുകയായിരുന്നു. ക്രിസ്​മസ് അവധിയായതിനാൽ ആഘോഷിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു ഇവർ.സമീപത്ത് മീൻപിടിക്കാറുള്ള വേലായുധനെ കണ്ടപ്പോൾ തോണിയാത്ര നടത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.ആദ്യം എതിർത്തെങ്കിലും കുട്ടികൾ ആവശ്യപ്പെട്ടതോടെ അദ്ദേഹം യാത്രക്കിറങ്ങി.വർഷങ്ങളോളം തോണി തുഴഞ്ഞ് തഴക്കമുള്ള ആളാണ് വേലായുധൻ.യാത്രക്കിടെ കുട്ടികൾ ഇളകിയതോടെയാണ് തോണി മറിഞ്ഞത്. തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മരണക്കയത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാനാവാതിരുന്നത് വേലായുധനെ ഏറെ തളർത്തി.അപകടം അറിഞ്ഞയുടനെ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിയെങ്കിലും നരണിപ്പുഴ കൊഴപ്പുള്ളി കടക്കുഴികായലിന് ഒഴുക്കും ആഴവും കൂടുതലായതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി.ഏറെ നേരത്തേ പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും പൊലീസും അപകടത്തിൽപ്പെട്ടവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

തോണി മറിഞ്ഞപ്പോൾ ശിവഗിയും ഫാത്തിമയും രക്ഷപ്പെട്ടത് നീന്തല്‍ അറിയുന്നതിനാൽ മാത്രം.സ്കൂള്‍ അവധിക്ക് വിരുന്നുവന്ന, ബന്ധുവായ കുട്ടിയുമൊത്ത് വേലായുധനും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് കായല്‍യാത്ര ആസ്വദിക്കാനാണ് തോണിയെടുത്ത് ഇറങ്ങിയത്.രക്ഷാപ്രവര്‍ത്തനം ദുഷ്കരമായത്​ മരണനിരക്ക് കൂടാൻ കാരണമായി.അപകടവിവരം അറിയാന്‍ വൈകിയതും സംഭവസ്ഥലത്തേക്ക്​ എത്തിച്ചേരാന്‍ വൈകിയതും മരണസംഖ്യ ഉയര്‍ത്തി.സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാനായിരുന്നു കുട്ടികൾ പോയത്​.

ഫാത്തിമ

മരിച്ച കുട്ടികൾ നരണിപ്പുഴയിലും പനമ്പാടിയിലുമുള്ളവരാണ്​.അവധിക്കാലത്തി​െൻറ സന്തോഷം ആഘോഷിക്കവെ കുട്ടികൾ അപ്രതീക്ഷിതമായി മരണക്കയത്തിലേക്ക് ആണ്ടുപോയതി​െൻറ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും. ഒരു സാധാരണ സായാഹ്നംവളരെ പെട്ടെന്നാണ് ദുഃഖത്തി​െൻറ കറുത്ത മൂടുപടമണിഞ്ഞത്.കണ്ടുനിന്ന ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു നരണിപ്പുഴയിൽ അപകടം നടന്ന സ്ഥലത്തെയും ചങ്ങരംകുളത്തെ ആശുപത്രിയിലെയും കാഴ്ചകൾ.തോണി മറിഞ്ഞ വിവരമറിഞ്ഞയുടനെ നാട്ടുകാർ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി. ആരൊക്കെയാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്നോ എത്രപേരുണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ തുടക്കത്തിൽ മനസ്സിലായില്ല. കിട്ടിയവരെയും കൊണ്ട് കിട്ടിയ വാഹനങ്ങളിൽ അവർ ആശുപത്രിയിലേക്ക് കുതിച്ചു.പരിസരപ്രദേശങ്ങളിൽനിന്നും ആംബുലൻസുകൾ വിളിച്ചുവരുത്തി. പുറത്തെടുത്തവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വാഹനങ്ങളും ഉപയോഗിച്ചു. ഹോൺ മുഴക്കി വാഹനങ്ങൾ ചീറിപ്പാഞ്ഞു.അറഫ സൺറൈസ് ആശുപത്രിയിൽതന്നെ ആറുപേരുടെയും മരണം സ്ഥിരീകരിച്ചു.ഇവിടെയെത്തിയ ബന്ധുക്കളെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാർ തരിച്ചുനിന്നു.മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നത് ആഘാതത്തി​െൻറ ആഴം കൂട്ടി.നീന്തൽ അറിയാവുന്നതുകൊണ്ട് മാത്രമാണ് മൂന്നുപേരുടെ ജീവൻ ബാക്കിയായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.ഇവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.

നീന്തല്‍ അറിയാമായിരുന്നിട്ടും വൈഷ്ണ അപകടത്തില്‍പ്പെട്ടതു കൂടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

=========================================

ചങ്ങരംകുളം: ആറു പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ തോണിയപകടത്തിനു കാരണമായതു കടവില്‍ പെട്ടെന്നു വെള്ളം കൂടിയതെന്നു രക്ഷപ്പെട്ടവരും നാട്ടുകാരും. കോളില്‍ പമ്പിങ് നടക്കുന്നതിനാല്‍ വെള്ളം കൂടിയതും കാറ്റുവീശിയതും അപകടത്തിനിടയാക്കുകയായിരുന്നുവെന്നു രക്ഷപ്പെട്ട ശിവഗിയും രക്ഷപ്പെടുത്തിയവരും ഒരുപോലെ പറയുന്നു.

വൈഷ്ണ

നന്നായി നീന്തല്‍ അറിയാമായിരുന്നിട്ടും വൈഷ്ണ അപകടത്തില്‍പ്പെട്ടതു കൂടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്. മത്സ്യത്തൊഴിലാളിയായ വേലായുധനും കുടുംബത്തിനും കായലും തോണിയും ജീവന്റെ ഭാഗംതന്നെയായിരുന്നു.

ഒടുവില്‍ ആ കായല്‍തന്നെ ആ കുടുംബത്തെ ദുരന്തങ്ങളുടെ കണ്ണീര്‍കായലാക്കി. അവധിക്കു വീട്ടിലെത്തിയ ആദിനാഥിന്റെകൂടെ എല്ലാവരുംകൂടി തോണി തുഴയാന്‍ ഇറങ്ങുകയായിരുന്നു. ഒന്നിച്ചുപോകുന്നതു വീട്ടുകാര്‍ വിലക്കിയിരുന്നെങ്കിലും ഒപ്പം വേലായുധനും പോയതോടെ കുട്ടികള്‍ക്ക് ഏറെ സന്തോഷമായി.

പക്ഷേ, അതൊരു മഹാ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന് ആരുമറിഞ്ഞില്ല.
വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുരുന്നുകളുടെ അലമുറകള്‍ക്കുമുന്നില്‍ നിസഹായരായി നില്‍ക്കാനെ ഓടിക്കൂടിയവര്‍ക്കു കഴിഞ്ഞുള്ളൂ. നീന്തലറിയാത്ത പലരും വാവിട്ടു കരഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വേലായുധന്‍ അപകടനില തരണംചെയ്തിട്ടില്ല.