ഒരു ജില്ലയിലെ ജനങ്ങൾ തടവറയിൽ

റെജി ലൂക്കോസ്

വയനാട് ജില്ലയിലെ ജനങ്ങൾ തടവറയിലാണു. ഈ ജില്ലയിലേയ്ക്കുള്ള മുഖ്യ പ്രവേശന കവാടമായ താമരശ്ശേരി ചുരം റോഡ് പരിഷ്കൃത കാലഘട്ടത്തിന് അപമാനവും കടുത്ത അവഗണനയുടെ ലോക ഉദാഹരണമാണ്. എന്നും ബ്ലോക്ക് .റോഡ് തകർച്ച പതിവുകാഴ്ച്ച. വിമാനം, ട്രെയിൻ, ജലഗതാഗതം ഇവ ഈ ജില്ലയ്ക്കന്യം .ഒരേ ഒരു മാർഗം റോഡ്. ലോകസുന്ദരിയാണീ ജില്ല .കുറ്റ്യാടി ചുരം, നെടും പോയിൽ ചുരം, തോൽപ്പെട്ടി, മുത്തങ്ങ, നാടുകാണി ഇവയാണു മറ്റു വഴികൾ. ഇവയ്ക്ക് പ്രസക്തി തുലോം കുറവ്. കേരളത്തി എവിടേയ്ക്കും താമരശ്ശേരി ചുരം മാത്രം ആശ്രയം. എന്നാൽ സായിപ്പിന്റെ ഔദാര്യത്തിൽ പണിത ഈ റോഡ് ഇപ്പഴും പൊട്ടിപ്പൊളിഞ്ഞ് വയനാടിനെ കൊഞ്ഞനം കുത്തിക്കൊണ്ട് PWD മുതലാളിമാരുടെ അപമാനവും പേറി കേരളത്തെ മൊത്തം നാണിപ്പിക്കുന്നു.

അടിവാരത്തു നിന്നും ദൂരക്കുറവിൽ ചുരം താണ്ടി ലക്കിടിയിലെത്താനുള്ള പുതിയ വഴിയുടെ സർവേ പൂർത്തിയായിട്ടും കേരളത്തിലെ ഏറ്റവും വലിയ മനുഷ്യ ദ്രോഹികളായ വനം വകുപ്പ് കോടാലിയുമായി പതിറ്റാണ്ടാളുകളായി നിൽക്കുന്നു. ഇവൻമാരേ നേരിടാൻ തന്റേടമില്ലാത്ത ഭരണകൂടങ്ങളും വയനാട്ടിനെ ഒരു ജില്ലാ ജയിലാക്കിയിരിക്കുന്നു. വൻ ടൂറിസം കേന്ദ്രം കൂടിയാണീ ജില്ല. ആരോട് പറയാൻ, അരു കേൾക്കാൻ. വയനാട്ടുകാരുടെ ക്ഷമ അവിശ്വസനീയം. മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ ജനപ്രധിനിധികളും കാലങ്ങളായ് ഈജില്ലയുടെ ഗതികേടും.

ചികിത്സാ സൗകര്യം തീർത്തും കുറവായ ഈജില്ലയിൽ നിന്നും ഒരു രോഗിയുമായി ആബുലൻഡിൽ കോഴിക്കോടിന് പോയാൽ രോഗി കാലപുരയിലെത്തുമെന്നുറപ്പ്.