സൈബര്‍ ആക്രമണം ; നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാള്‍ അറസ്റ്റില്‍.ദിവസമാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്.മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമര്‍ശിച്ചതിന്റെപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷം നടന്നിരുന്നു.അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയിലുണ്ട്.