പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ വീണ്ടും ഹിന്ദു സംഘടനകള്‍

ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ വീണ്ടും ഹിന്ദു സംഘടനകള്‍. മംഗലാപുരത്ത് പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ പൊലിസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചും  ശ്രീരാമ സേന പൊലുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്ന് സ്ത്രീകളുള്‍പെടയുള്ളവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം, ഇത്തരം സദാചാര പൊലിസിങ് നടത്താന്‍ ഒരു സംഘടനയ്ക്കും അധികാരമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഈ സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍  അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ