ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചില്‍ വെടിവയ്പ്പ്; മരണം 10

കെയ്‌റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്ത് ആയി. ദക്ഷിണ കെയ്‌റോയിലെ ഹാല്‍വാന്‍ നഗരത്തിലുള്ള മാര്‍മിന ചര്‍ച്ചിലാണ് സംഭവം. ചര്‍ച്ചിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. അകത്തേക്കു പ്രവേശിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു.