പിണറായി വിജയൻ ഗവൺമെന്റിന്റെ അഭിമാന പദ്ധതി 500 രുപയ്ക്ക് ആജീവനാന്ത കാൻസർ സുരക്ഷ

കെന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം.ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാൻസർ മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു.

കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

കുടുംബത്തിലെ ഒരംഗത്തിന് 500/- രൂപ കൊടുത്താല 50,000/- രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1,000/- രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും 2,000 രൂപ മുടക്കിയാല രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.10,000 രൂപ മുടക്കിയാല്‍ 10 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.

കാന്‍സര്‍ രോഗികളല്ലാത്തതും
നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്തതും ആയ ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.
അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷാഫോറം RCC യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ് www.rcctvm.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം.
അംഗത്വഫീസ് RCC കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30PM വരെ പണമായി അടച്ച് അംഗമാകാം.*

Cancer Care for Life Account
Regional Cancer Center,Thiruvananthapuram.
എന്ന പേരില്‍ DD യോ, ചെക്കോ സഹിതം Director,
Regional Cancer Center
Medical College P.O.Thiruvananthapuram 11
എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല.
914712522324,
*+914712522288 എന്നീ RCC യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും*

കഴിയുമെങ്കിൽ ഇത് ഷെയർ
ചെയ്യുക.. ഒരു ഷെയർ നമുക്ക്
ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള
കാര്യമോ യാതൊരു
നഷ്ടമോ വരുത്തുന്നില്ല..

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ