മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് രജിസ്ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 31ന്

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ 2018 ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്ന 32-മത് ഫാമിലി കോണ്‍ഫ്രറന്‍സിന്റെ രജിസ്ട്രേഷന്‍, വെബ്സൈറ്റ്, സുവനീര്‍ അഡൈ്വടൈസ്മെന്റ് എന്നിവയുടെ കിക്കോഫ് ഡിസംബര്‍ 31 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തില്‍ നടത്തപ്പെടുന്നു.

സമ്മേളനം ഭദ്രാസനാധിപനും കോണ്‍ഫ്രറന്‍സ് രക്ഷാധികാരിയും ആയ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്യുന്നതാണെന്ന് കോണ്‍ഫറന്‍സ് മീഡിയാ കമ്മറ്റിക്കുവേണ്ടി ചെയര്‍മാന്‍ റവ.വിജു വര്‍ഗീസ്, കണ്‍വീനര്‍ സഖറിയാ കോശി എന്നിവര്‍ അറിയിച്ചു.