‘പുത്തന്‍ പണ’ത്തില്‍ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് പുത്തന്‍ പണം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. നിത്യാനന്ദ ഷേണായി എന്നാണ് കഥാപാത്രത്തിന്റെ പേര്. മദ്ധ്യവയസ്‌കനായ കാസര്‍ഗോഡ് കുമ്പള സ്വദേശിയുടെ വേഷമാണിതില്‍ മെഗാസ്റ്റാറിന്. ചിത്രത്തില്‍ കാസര്‍ഗോസ് സ്റ്റൈലിലായിരിക്കും താരത്തിന്റെ സംഭാഷണം.

കള്ളപ്പണത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ പുതുമുഖമായ ബാലതാരം മാസ്റ്റര്‍ സുരാജും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. കൊച്ചി, കാസര്‍ഗോഡ്, രാമേശ്വരം, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. മാമുക്കോയ, സിദ്ധിഖ്, സായികുമാര്‍, രഞ്ജി പണിക്കര്‍, ഹാരീഷ് കണാരന്‍, അബു സലിം, ഇനിയ, ഷീലു ഇബ്രാഹിം എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത്തിന്റേതാണ്.

ത്രീ കളര്‍ സിനിമയുടെ ബാനറില്‍ അരുണ്‍ നാരായണന്‍, എബ്രഹാം മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷു റിലീസായി ചിത്രം അടുത്ത വര്‍ഷം തീയറ്ററില്‍ എത്തും.