നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെതിരെ ഹരജി നല്‍കിയതിനു പിന്നാലെയാണ് ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.കുറ്റപത്രം ലഭിച്ചെങ്കിലും സുപ്രധാനമായ പല മൊഴികളും രേഖകളും പൊലിസ് നല്‍കിയില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നത്.

കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിനാല്‍ പ്രധാനപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നാണ് വാദം.ഇതിനിടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുനില്‍കുമാര്‍ അടക്കമുളള ആറുപ്രതികള്‍ക്ക് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം കൈമാറി.