അഡ്വ. എന്‍ സായികുമാര്‍ കയര്‍ഫെഡ് പ്രസിഡന്റ്

ആ​ല​പ്പു​ഴ: കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ക​യ​ർ​മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ (ക​യ​ർ​ഫെ​ഡ്) പ്ര​സി​ഡ​ന്‍റാ​യി എ​ൻ. സാ​യി​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വ​ര​ണാ​ധി​കാ​രി ക​യ​ർ വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ദ്യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച എ​ൻ. സാ​യി​കു​മാ​റി​നെ പ്ര​സി​ഡ​ന്‍റാ​യും ജോ​ഷി ഏ​ബ്ര​ഹാ​മി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.എ​ൻ. സാ​യി​കു​മാ​ർ കേ​ര​ള ക​യ​ർ​വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​ർ (സി​ഐ​ടി​യു) സെ​ക്ര​ട്ട​റി​യും ജി​ല്ലാ ഭാ​ര​വാ​ഹി​യും ദേ​ശീ​യ കൗ​ണ്‍സി​ലം​ഗ​വു​മാ​ണ്.5 വര്‍ഷത്തോളമായി കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായിരുന്നു.