മഞ്ജുവിനു പത്മശ്രീ നല്‍കി നടിയെ ആക്രമിച്ച കേസ്‌ ഒതുക്കും? പിന്നില്‍ സി.പി.എമ്മിലെയും ബിജെപിയിലേയും ഉന്നതനേതാക്കള്‍ !

നടി ആക്രമിക്കപ്പെട്ട കേസ്‌ ഒത്തു തീര്‍പ്പിലേയ്ക്ക്‌!
കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കാനാണ്‌ നീക്കം !!
കേസില്‍ ഗൂഢാലോചനാ വാദം ആദ്യം ഉയര്‍ത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ്‌ പിന്‍വലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌.ഇതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു WCCയിലുണ്ടാക്കിയ വിള്ളലെന്നാണ്‌ സൂചന.മഞ്ജുവാര്യര്‍ക്ക്‌ പത്മശ്രീ നല്‍കി എല്ലാം കോംപ്ലിമെന്റ്സാക്കുമെന്നാണ്‌ ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍!
സാമുഹിക-സ്ത്രീപക്ഷ-കൃഷി പ്രോത്സാഹന മേഖലകളിലെ സജീവസാന്നിദ്ധ്യമാണ്‌ മഞ്ജുവാര്യര്‍.ഓഖി ദുരിതബാധിതര്‍ക്ക്‌ ആശ്വാസവുമെത്തിയ ആദ്യ സിനിമാതാരവും മഞ്ജുവായിരുന്നു.കൂടാതെ ദുരിതബാധിതര്‍ക്കായി അഞ്ചു ലക്ഷം രൂപയും സംഭാവന നല്‍കി.പത്മശ്രീയിലേയ്ക്കുള്ള ചുവടുവയ്പ്പായിരുന്നു ഈ സന്ദര്‍ശനവും ദുരിതാശ്വാസത്തിനായുള്ള സംഭാവനയുമെന്നാണ്‌ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്‌.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒത്തു തീര്‍പ്പിനായി സിപിഎമ്മിലെ ഒരു ഉന്നത നേതാവ്‌ മഞ്ജുവിനെ സമീപിച്ചതയാണ്‌ സൂചന. കേന്ദ്രത്തില്‍ സ്വാധീനമുള്ള ഒരു ഉന്നത ബിജെപി നേതാവും, സിനിമാ ബന്ധമുള്ള മറ്റൊരു ഉന്നത സിപിഎം നേതാവും ഇടപെട്ട്‌ പ്രശ്നങ്ങളെല്ലാം ഒത്തു തീര്‍ക്കും.ഒത്തുതീര്‍പ്പിന്റെ ഭാഗമായി പത്മശ്രീ ലഭിക്കുന്നതിനുള്ളവരുടെ സംസ്ഥാന പട്ടികയില്‍ മഞ്ജുവിന്റെ പേര്‌ ഉള്‍പ്പെടുത്തുമെന്നാണ്‌ ധാരണ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്‌,ഓടുന്ന കാറില്‍ വച്ച്‌ വച്ച്‌ മലയാളത്തിലെ പ്രമുഖ നടിയെ ലൈംഗികമായി ആക്രമിച്ചത്‌. ഈ കേസില്‍ പള്‍സര്‍ സുനി അടക്കം കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ജനപ്രിയ നായകന്‍ ദിലീപിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. അറുപതു ദിവസത്തിലേറെ ദിലീപ്‌ റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ദിലീപ്‌ ജാമ്യത്തിലാണിപ്പോള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ-WCC-Women in Cinema Collective രൂപപ്പെട്ടത്‌. മഞ്ജുവാര്യരാണ്‌ കൂട്ടായ്മയ്ക്ക്‌ മുന്‍കൈ എടുത്തത്‌ . നടിമാരായ പാര്‍വതി, റിമ കല്ലിങ്കല്‍,രമ്യാ നംദീശന്‍,സജിത മഠത്തില്‍,സംവിധായിക വിധു വിന്‍സന്റ്‌,തിരക്കഥാകൃത്ത്‌ ദീദി ദാമോദരന്‍,ഗായിക സയനോര എഡിറ്റര്‍ ബീനതുടങ്ങിയവര്‍ മഞ്ജുവിനു പിന്തുണയുമായി ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്‌’ എന്ന സംരംഭത്തില്‍ അണിനിരന്നു.
എന്നാല്‍, ‘ഇന്ത്യന്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള’യുടെ ‘ഓപ്പണ്‍ ഫോറം’ വേദിയില്‍ നടി പാര്‍വതി മമ്മൂട്ടി നായകനായ ‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതോടെ വിവാദങ്ങളുടെ പെരുമഴക്കാലമായി.
പാര്‍വതിയ്ക്കു നേരെ അശ്ലീല-ഭീഷണ ആക്രമണമാണ്‌ മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്തു നിന്നും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായെങ്കിലും മഞ്ജുവാര്യര്‍ മമ്മൂട്ടിയെ അപലപിക്കാനോ, പാര്‍വതിയെ പിന്തുണച്ച്‌ രംഗത്തെത്താനോ തയ്യാറായില്ല.
എന്നുമാത്രമല്ല മമ്മൂട്ടിക്കെതിരെ വന്ന ഒരു ആംഗലേയ പോസ്റ്റ്‌ WCCയുടെ ഫ്സ്ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്തത്‌ മഞ്ജുവാര്യര്‍ക്ക്‌ ഒട്ടും ഇഷ്ടമായില്ല.അതിന്റെ പേരില്‍ സംഘടനയുമായി മഞ്ജു വഴിപിരിയുകയും ചെയ്തു എന്നാണ്‌ വാര്‍ത്തകള്‍.

ഈ പശ്ചാത്തലത്തിലാണ്‌ മഞ്ജുവാര്യര്‍ക്ക്‌ പത്മശ്രീ നല്‍കി,നടി ആക്രമിക്കപ്പെട്ട കേസ്‌ ഒത്തുതീര്‍പ്പിലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായുള്ള സൂചനകള്‍ പുറത്തുവന്നിട്ടുള്ളത്‌!