ചോക്ലേറ്റ് നിറത്തില്‍ പുതിയ പത്ത് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ ബി ഐ

മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ചോക്ലേറ്റ് നിറത്തില്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍ മാറ്റിയത്.