മുത്തലാഖ് ബില്‍ പരിഗണിക്കാതെ ശൈത്യകാല സമ്മേളനം അവസാനിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പരിഗണിക്കാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പര്യവസാനം. ബില്‍ ഇന്ന് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത് ഉണ്ടായില്ല. ബജറ്റ് സമ്മേളനത്തില്‍ ഇനി ബില്‍ പരിഗണിച്ചേക്കും, കഴിഞ്ഞ രണ്ട് ദിവസം ബില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ സെലക്ട്റ്റ് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമാവുകയും സഭ പിരിയുകയുമായിരുന്നു.