മിസ ഭാരതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മിസക്കെതിരെ ഇ.ഡി കേസെടുത്തിട്ടുള്ളത്. മിസക്കെതിരെയുള്ള രണ്ടാമത്തെ ചാര്‍ജ് ഷീറ്റാണ് ഇ.ഡി സമര്‍പ്പിച്ചത്. ഡിസംബര്‍ 23നാണ് മിസക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും എതിരെ ഇ.ഡി കേസെടുത്തത്. ഡല്‍ഹിയില്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാം ഹൗസ് വാങ്ങിയെന്ന കേസില്‍ ഇ.ഡി ഇരുവര്‍ക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു.

മിസാലി പാക്കേഴ്‌സ് ആന്‍ഡ് പ്രിന്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് മിസയുടേയും ഭര്‍ത്താവിന്റെയും പേരിലാണെന്ന് ഇ.ഡി അറിയിച്ചു. 2008-09 കാലഘട്ടത്തില്‍ 1.2 കോടി രൂപക്ക് വാങ്ങിച്ച ഫാം ഹൗസിന്റെ ഇടപാടുകള്‍ ള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.