പുതിയ വനിത സെല്ലിനു രൂപം നല്‍കാന്‍ “അമ്മ “ഒരുങ്ങുന്നു

കൊച്ചി:പുതിയ വനിത സെല്ലിനു രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് അമ്മ .അമ്മയുടെ കീഴിലുള്ള വനിത സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താനായി ഈ മാസം അവസാനം ഭാരവാഹികളുടെ യോഗം ചേരാന്‍ തീരുമാനമുണ്ട്. ഡബ്യുസിസിക്ക് എതിരെ അമ്മയില്‍ നിന്നു തന്നെ ഒരു വനിത സംഘടന ഉണ്ടാകണം എന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നും പറയുന്നു. നിലവില്‍ ഡബ്ല്യൂ സിസിയില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. കെ പി എസി ലളിതയ്ക്കാവും ഈ സംഘടനയുടെ ചുമതല എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നു മലയാള സിനിമയില്‍ ഉണ്ടായ ചര്‍ച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മലയാള സിനിമയില്‍ ആദ്യ വനിത കൂട്ടായ്മയും രൂപം കൊണ്ടിരുന്നു. ഡബ്ല്യുസിസി എന്ന പേരില്‍ വന്ന സംഘടന മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വനിതകള്‍ക്കു പ്രാധാന്യമില്ല എന്നതും വനിത സംഘടനയുടെ രൂപീകരണത്തിനു കാരണമായി.