വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ജനുവരി പതിമൂന്നാം തിയതി.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി പതിമൂന്നാം തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂറോഷെലിൽ
ഉള്ള St. Luke Lutheran Church Hall ളിൽ (95 Eastchester Road , New Rochelle, NY 10801) വെച്ച് നടത്തുന്നതാണ് . പ്രശസ്‌ത സംഗീത പരിശീലകനും ,സുപ്രസിദ്ധ സംഗീതജ്ഞന്‍ നിലംബൂർ കാർത്തികേയൻ ക്രിസ്തുമസ് , ന്യൂ ഇയർ സന്ദേശം നല്‍കുന്നതായിരിക്കും.

പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിരിക്കുന്നത്. ന്യൂ യോർക്കിലെ പ്രശസ്‌ത ഡാൻസ് ഗ്രൂപ്പുകൾ ആയ സാറ്റ്‌വിക ഡാൻസ് ഗ്രൂപ്പും ,നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും പങ്കെടുത്ത്‌ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകൻ ജെംസൺ കുരിയാക്കോസ് , മറ്റ്ഗായകൻന്മാർ ഗായികമാർ എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിഷയും, സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്ണ്‍ നമക്ക് സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് , ന്യൂ ഇയർ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്‌, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ ,ജോ.സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Dr.ഫില്ലിപ് ജോർജ് തുടങ്ങിയവര്‍ അഭ്യർത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.