ബാലചന്ദ്രമേനോനെ തേടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും

മലയാളികളുടെ പ്രിയ താരം ബാലചന്ദ്രമേനോനെ തേടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് മലയാളികളുടെ പ്രിയ താരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത് അപൂര്‍വ്വമായ ഒരു അനുഭവമാണെന്ന് അദ്ദേഹം സ്വന്തം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവുകളും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കൈ പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാവും മുന്‍പേ മലയാളി മനസ്സില്‍ നിങ്ങള്‍ എനിക്ക് ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു. ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതില്‍ ഞാനും എന്റെ കുടുംബവും വിനയപൂര്‍വ്വം തല കുനിച്ചുകൊണ്ടു സര്‍വേശ്വരന് നന്ദി പറയുന്നുവെന്നും റെക്കോര്‍ഡ് നേട്ടം പങ്കുവച്ച്കൊണ്ട് ബാലചന്ദ്രമേനോന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.