സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കണ്ണന്താനം

കൊച്ചി: എന്ത് പറഞ്ഞാലും അതിനെ ട്രോളെന്ന പേരില്‍ അപമാനിക്കുന്ന പ്രവണതയില്‍ മനം മടുത്ത് കണ്ണന്താനം.സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി വ്യക്തമാക്കി.മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ റെക്കോഡ് ചെയ്യുന്നില്ലല്ലോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം ഭാര്യ പ്രതികരിച്ചതിനെ എടുത്ത് ട്രോളാക്കിയതിലും വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.