മഞ്ജു വാര്യരെ എങ്ങനെ വിശ്വസിക്കും?

മമ്മൂട്ടി ഫാന്‍സ്‌ തിരുവനന്തപുരം ജില്ലാ കമ്മറ്റി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശം നിര്‍വഹിക്കാന്‍ മഞ്ജുവാര്യര്‍ തയ്യാറായത്‌ എന്തു കൊണ്ട്‌?

മമ്മൂട്ടി ‘വിരുദ്ധരായ’ സഹപ്രവര്‍ത്തകര്‍ക്കും കസബ വിവാദത്തില്‍ തുടങ്ങി വിമന്‍ കളക്ടീവ്‌ ഇന്‍ സിനിമ സംഘടനയുടെ ഫെയ്സ്‌ ബുക്ക്‌ പേജില്‍ വരെ മമ്മൂട്ടി വിമര്‍ശനം ആഘോഷിച്ചവര്‍ക്കും ഇതിലൂടെ മഞ്ജു വാര്യര്‍ നല്‍കുന്ന മുന്നറിയിപ്പ്‌ എന്താണ്‌?എന്തിനു വേണ്ടിയാണ്‌ പാര്‍വതിയെയും വിമന്‍ കളക്ടീവ്‌ ഇന്‍ സിനിമയെയും സോഷ്യല്‍ മീഡിയയില്‍ തെറി പറഞ്ഞവരുടെ സംഘടനയുടെ പരിപാടിക്ക്‌ മഞ്ജു പോയത്‌?.

സ്ത്രീപക്ഷമെന്ന്‌ നാവ്‌ കൊണ്ട്‌ പറയുകയും പ്രവൃത്തിയില്‍ അത്‌ പാലിക്കാതെ മുന്നോട്ട്‌ പോകുകയും ചെയ്യുന്ന മഞ്ജു വാര്യരെ എങ്ങനെ വിശ്വസിക്കാന്‍ പറ്റും?
ഈ ചോദ്യമാണിപ്പോള്‍ വിമന്‍ കളക്ടീവ്‌ ഇന്‍ സിനിമയ്ക്ക്‌ അകത്തും അതിനെ പിന്തുണയ്ക്കിന്നവര്‍ക്കിടയിലും ഉയരുന്നത്‌.ദിലീപുമായുള്ള അടുപ്പം കൊണ്ട്‌ മഞ്ജുവുമൊത്ത്‌ അഭിനയിക്കാനുള്ള അവസരം മുന്‍പ്‌ പലപ്പോഴും മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്ന മമ്മൂട്ടിയുടെ നായികയായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമാണോ മഞ്ജുവിന്റെ ലക്ഷ്യം?

മഞ്ജു വാര്യര്‍ കൂടി മുന്‍കൈ എടുത്ത്‌ രൂപീകരിച്ച വുമണ്‍ കളക്ടീവ്‌ ഇന്‍ സിനിമ സംഘടന പിളര്‍പ്പിന്‍റെ വക്കിലാണ്‌ എന്നല്ലേ ഈ നടപടി വ്യക്തമാക്കുന്നത്‌?.നിലവില്‍ ദിലീപ്‌ ആരാധകരുടെ കണ്ണിലെ കരടായ മഞ്ജു വാര്യര്‍ കസബ വിവാദത്തില്‍ മമ്മൂട്ടി ആരാധകരുടെ കോപം കൂടി ഏറ്റുവാങ്ങേണ്ടെന്ന്‌ കരുതിയാണോ വനിതാ സിനിമാസംഘടനയുടെ പൊതു അഭിപ്രായത്തിന്‌ എതിരായ നിലപാട്‌ സ്വീകരിക്കുന്നത്‌?

മമ്മൂട്ടിക്ക്‌ എതിരായ ലേഖനം ഷെയര്‍ ചെയ്ത വുമണ്‍ കളക്ടീവ്‌ ഇന്‍ സിനിമയുടെ ഫേസ്ബുക്ക്‌ പേജില്‍ നിന്ന്‌ പിന്നീടത്‌ പിന്‍വലിക്കേണ്ടിവന്നത്‌ മഞ്ജു വാര്യരുടെ കടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നില്ലേ?.ഇതിനിടെ മഞ്ജുവിന്‌ പത്മശ്രീ നല്‍കി,ദിലീപിനെതിരായ കേസ്‌ ദുര്‍ബലപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്‌.രണ്ട്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കളും ഒരു ബിജെപി നേതാവുമാണ്‌ ഇതിനു പിന്നിലെന്നാണ്‌ പുറത്തുവന്ന സൂചനകള്‍.ആ പുരസ്കാരത്തില്‍ കണ്ണുനട്ടാണോ,മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി അഭേദ്യബന്ധമുള്ള മമ്മൂട്ടിയുമായി മഞ്ജു സഹകരണം വര്‍ദ്ധിപ്പിക്കുന്നതെന്ന ചോദ്യവും പ്രസക്തമാകുന്നുണ്ടിപ്പോള്‍