എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭാ സിനഡിന് വൈദിക സമിതിയുടെ കത്ത്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭാ സിനഡിന് വൈദിക സമിതിയുടെ കത്ത്. വിഷയം തിങ്കളാഴ്ച ചേരുന്ന സിനഡ് ചര്‍ച്ച ചെയ്യണമെന്നും അതിനായി അജണ്ടയില്‍ ഉള്‍പ്പടുത്തണമെന്നും ആവശ്യപ്പെട്ട് സഭയിലെ 62 ബിഷപ്പുമാര്‍ക്കും വൈദിക സമിതി കത്തയച്ചു.

വൈദിക സമിതി നിലപാട് കടുപ്പിക്കുകയും ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടെടുക്കുകയും ചെയ്യുന്നതോടെ കര്‍ദിനാള്‍ കൂടുതല്‍ പ്രതിരോധത്തിലായി. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് സഭാ ആസ്ഥാനത്താണ് ചേരുന്നത്. കഴിഞ്ഞ ആഴ്ച ഒരു വിഭാഗം കര്‍ദിനാളിനെ തടഞ്ഞുവച്ചതോടെ യോഗം ചേരാനായില്ല.

അതോടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സിനഡ് ചര്‍ച്ചചെയ്യാത്ത പക്ഷം വത്തിക്കാനിലേക്ക് പരാതി അയക്കാനും വൈദിക സമിതി ആലോചിക്കുന്നുണ്ട്.