തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ല- സുപ്രിം കോടതി

ന്യൂഡല്‍ഹി: തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിം കോടതി. 2016ലെ ഉത്തരവ് സുപ്രിം കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം കേള്‍പിക്കണോ എന്ന് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയാണെങ്കില്‍ അംഗവൈകല്യമൊഴികെയുള്ളവര്‍ എഴുേേന്നറ്റു നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി.

തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഉത്തരവ് ഭേദഗതി വരുത്തിയത്. 2016 നവംബര്‍ 30നാണ് തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കണമെന്നും ഈ സമയം കാണികളെല്ലാം ആദരപൂര്‍വം എഴുന്നേറ്റുനില്‍ക്കണമെന്നും സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.