വിവാഹ ആര്‍ഭാടം ഒഴിവാക്കി ഏഴുലക്ഷം രൂപ ആശുപത്രിക്ക്‌ സംഭാവന ചെയ്ത മനുവും ഗീതുവും

ടൈറ്റസ് കെ. വിളയിൽ

വിവാഹാര്‍ഭാടം ഒഴിവാക്കി ഓഖി ദുരന്തബാധിതര്‍ക്കും നിര്‍ധനയുടെ ഭവന നിര്‍മാണത്തിനും ആ തുക കൈമാറിയ വൃന്ദയ്ക്കും അജീഷിനും,ശ്രീജയ്ക്കും ഷാരോണിനുമൊപ്പം ഇതാ വിവാഹധൂര്‍ത്ത്‌ ഒഴിവാക്കി ഏഴു ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ സംഭാവന്‍ ചെയ്ത്‌ മനു ജേക്കബും ഗീതു വര്‍ഗീസും.

എറണാകുളം സെന്റ്‌ ഫ്രാസിസ്‌ അസീസി കത്തീഡ്രലില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കലാണു വിവാഹം ആശീര്‍വദിച്ചത്‌. വിവാഹച്ചടങ്ങിനുശേഷം ദമ്പതികള്‍ ആദ്യമായി ചെയ്തത്‌ ഏഴു ലക്ഷം രൂപയുടെ ചെക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.എ.അനിതയ്ക്ക്‌ കൈമാറുകയായിരുന്നു.ബെംഗളൂരു ആലപ്പാട്ട്‌ വര്‍ഗീസിന്റെയും ഷജിലയുടെയും മകളാണു ‘യാഹു’വില്‍ സീനിയര്‍ അനലിസ്റ്റായ ഗീതു.

അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ എ.എല്‍. ജേക്കബിന്റെ കൊച്ചുമകനും ലിനോ ജേക്കബിന്റെ മകനുമായ മനു ജേക്കബ്‌ ബ്ലൂമെര്‍മെയ്ഡ്‌ ഇവന്റ്സിന്റെ സിഇഒയും യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമാണ്‌. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടര്‍, ഓള്‍ ഇന്ത്യ വെയ്റ്റ്ലിഫ്റ്റിങ്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിക്കുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള തീവ്രപരിചരണ യൂണിറ്റ്‌ തുറക്കാന്‍ ഈ തുക ഉപയോഗിക്കും
ബന്ധുക്കള്‍ ഉള്‍പ്പെടെ ഇരുനൂറില്‍ത്താഴെ ആളുകളെ മാത്രമേ വിവാഹസത്ക്കാരത്തിനു ക്ഷണിച്ചുള്ളൂ.

മനവസ്നേഹത്തിന്റെ
സമഷ്ടി ബോധത്തിന്റെ ,
പുതിയസാമുഹികക്രമം സൃഷ്ടിക്കുന്ന
ഈ യുവമാനസങ്ങള്‍ക്ക്‌
നേരാം അഭിവാദ്യങ്ങളും
ആയുരാരോഗ്യസൗഖ്യങ്ങളും