തോമസ് ചാണ്ടിയെ തള്ളി സി.പി.എം

ആലപ്പുഴ: തോമസ്ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് ഏറ്റെടുക്കുമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സി.പി.എം മത്സരിച്ചിരുന്ന സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാട്. എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.