രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വ്വേ സ്റ്റേഷനായി കോഴിക്കോടിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വ്വേ സ്റ്റേഷനായി കോഴിക്കോടിനെ തെരഞ്ഞെടുത്തു. ഇക്‌സിഗോ ആപ്പ് വഴി നടത്തിയ സര്‍വ്വേയിലാണ് കോഴിക്കോട് വൃത്തിയുടെ കാര്യത്തില്‍ ഒന്നാമതെത്തിയത്.

ഡല്‍ഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വ്വേ സ്‌റ്റേഷനാണ് വൃത്തിയുള്ള കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളതെന്നും സര്‍വ്വേ പറയുന്നു. യാത്രക്കാരുടെ തെരഞ്ഞെടുപ്പാണിത്.

കര്‍ണാടകയിലെ ഹൂബ്ലി ജംഗ്ഷന്‍, ജാര്‍ഖണ്ഡിലെ ധന്‍ബാധ് ജംഗ്ഷന്‍, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍ എന്നിവയാണ് മുമ്പിലുള്ളത്.

ഗുജറാത്തിലെ വാരണസി (മോദിയുടെ മണ്ഡലം), ഉത്തര്‍പ്രദേശിലെ മഥുര, രാജസ്ഥാനിലെ അജ്മീര്‍ മഹാരാഷ്ട്രയിലെ ഭുസാവല്‍, ബിഹാറിലെ ഗയ തുടങ്ങിയ റെയില്‍വ്വേ സ്റ്റേഷനുകളിലാണ് ഏറ്റവും വൃത്തി കുറഞ്ഞ പട്ടികയില്‍ ഉള്ളത്.

സ്വവര്‍ണ ജയന്തി രാജധാനിയാണ് ട്രെയിനുകളില്‍ ഏറ്റവും വൃത്തിയുള്ളത്. കര്‍ണാടക എക്‌സ്പ്രസാണ് ഏറ്റവും വൃത്തിയില്ലാത്തത്.

ഐ.ആര്‍.സി.ടി.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആപ്പായ ഇക്‌സിഗോയാണ് സര്‍വ്വേ നടത്തിയത്.