വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ആനന്ദ് അനന്തപ്പയെ പൊലിസ് അറ്സ്റ്റു ചെയ്തു.

കുറേക്കാലമായി ആനന്ദ് വിവാഹാഭ്യര്‍ഥനയുമായി യുവതിയെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് പത്തു ദിവസം മുമ്പ് ജാനകിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലിസ് പറഞ്ഞു.

ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.