ഹാർപ്പിക് പോലെ.ഹാർപ്പിക് ഇല്ലാതെ പറ്റില്ല. എന്നാരു പറഞ്ഞു ?

ഹാർപ്പിക് പോലെ.ഹാർപ്പിക് ഇല്ലാതെ പറ്റില്ല.
എന്നാരു പറഞ്ഞു ?.കമ്പനിക്കാരൻ പറഞ്ഞു.
അപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപുവരെ നിങ്ങൾ എങ്ങനെയാണ് ജീവിച്ചത്… ?
ഉത്തരമില്ല…
നമ്മുടെ ബോധ മനസിലേക്ക് ഒരു കാര്യം കാര്യകാരണങ്ങൾ സഹിതം വർണ്ണ ശബളിമയോടെ അടിച്ചിറക്കുന്ന ഇത്തരം പരസ്യങ്ങൾ നമ്മുടെ ഉബോധ മനസ്സിൽ ആഴത്തിൽ വേരൂന്നുന്നു.പിന്നീട് അത് നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അതില്ലാതെ പറ്റില്ല എന്ന് നമ്മുക്കും തോന്നിത്തുടങ്ങുന്നു.അത് നമ്മുടെ നിത്ത്യജീവിതത്തിന്റെ ഭാഗമായി മാറുന്നു.അത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും സമൂഹത്തിന്റെ വികാരമാണെന്നും നാം ഓരോരുത്തരും സ്വയം തീരുമാനിക്കുന്നു.ഒരു പരസ്യം അന്നുവരെ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു എന്ന് കാണുക.
കമ്പനിക്കാരൻ ഉദ്ദേശിച്ചതും അതുതന്നെയാണ്..!!
ഓരോ പരസ്യത്തിന്റെ പിന്നിലും ഈ തന്ത്രം തന്നെയാണെന്ന് ഇനി ഞാൻ പറയണ്ടല്ലോ.ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അയാൾ ഏക ദൈവ വിശ്വാസിയാണ്.നിന്റെ യഹോവയായ ദൈവം ഞാനാകുന്നു…
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്.ആകാശത്തിലോ ഭൂമിയിലോ ഭൂമിക്കു താഴെ പാതാളത്തിലോ ഉള്ള ഒന്നിനെയും നീ ആരാധിക്കുകയോ ബിംബങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത്.ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ജനനം മുതൽ മരണം വരെ മാറ്റമില്ലാതെ അക്ഷരം പ്രതി അനുസരിക്കേണ്ട ദിവ്യ കല്പനയാണ് ഇത്…. !!
ഇന്നത്തെ ക്രിസ്ത്യാനിയുടെ ജീവിതം മേല്പറഞ്ഞ
കല്പനകളിലൂടെയാണോ കടന്നു പോകുന്നത്.. ?
അല്ല…… !
ഇതും ഹാർപ്പിക്കുമായി എന്ത് ബന്ധം എന്നല്ലേ നിങ്ങൾ നെറ്റി ചുളിച്ചത്…
പറയാം…
ഇന്ന്‌ തങ്ങൾക്ക് എത്ര ദൈവങ്ങൾ ഉണ്ട് എത്ര ബിംബങ്ങൾ ഉണ്ട് എന്ന്
ക്രിസ്ത്യാനിക്കു പോലും കൃത്യതയില്ല
ഓരോ പ്രദേശത്തും വിവിധ തരം ആരാധനാമൂർത്തികൾ..
ഓരോ ദിവസവും പുതിയത് ഉദയം ചെയ്യുന്നു.
ഗീ വർഗീസ് പുന്ന്യാളൻ മുതൽ അൽഫോൻസാമ്മ വരെ നീണ്ടു കിടക്കുന്ന വൻ പുണ്ണ്യാള പടതന്നെയുണ്ട്.ദൈവത്തോടുള്ള പ്രാർത്ഥനയിൽനിന്നും പുണ്ണ്യാളൻമാരോടുള്ള അപേക്ഷയായി മാറി ആരാധനകൾ.
അവരുടെ പേരിൽ പള്ളികളായി… പെരുന്നാളായി… ആഘോഷങ്ങളായി.. !
ശലോമോൻ പണികഴിപ്പിച്ച യെരുശലേം ദേവാലയത്തിന് രണ്ട് തിരശീലകൾ ഉണ്ടായിരുന്നു.അതി വിശുദ്ധ സ്ഥലമെന്നും വിശുദ്ധ സ്ഥലമെന്നും പാവികളുടെ ഇരിപ്പിടം എന്നും ഈ തിരശീലകൾ വേർതിരിക്കപ്പെട്ടിരുന്നു.
അതായത് ദൈവവുമായി മനുക്ഷ്യർക്ക് അക്കാലത്ത് നേരിട്ട് സവദിക്കാൻ അനുവാദമില്ലായിരുന്നു എന്നർത്ഥം.നസ്രായനായ യേശു ഗാഗുൽത്താ മലയിൽ സ്വജീവൻ വെടിഞ്ഞ ആ നിമിഷം യെരുശലേം ദേവാലയത്തിന്റെ തിരശീല രണ്ടായി കീറിപ്പോയി.വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും പാവികളുടെ ഇരിപ്പിടവും ഒന്നായി.
അതായത് ഭൂമിയിലെ മനുക്ഷ്യർക്കുവേണ്ടി അവരുടെ പാവങ്ങൾക്ക് പരിഹാരമായി ഏറ്റവും വലിയ മഹാപുരോഹിതൻ ഗാഗുൽത്തായിൽ ബലിയായ് തീർന്നിരിക്കുന്നു.ഇനി ദൈവത്തിനും മനുക്ഷ്യർക്കും ഇടയിൽ ഒരു മറയുടെ ആവശ്യമില്ല എന്നർത്ഥം.മനുക്ഷ്യന്റെ അപേക്ഷകളും പ്രാർത്ഥനകളും ദൈവത്തോട് നേരിട്ടാകാം എന്നർത്ഥം.
പക്ഷേ അത് ഭൂമിയിലെ ദൈവങ്ങൾക്ക് സ്വീകാര്യമായില്ല.
അവർ അൽഫോൻസാമ്മ വഴിയും ചാവറ കുര്യാക്കോസ് വഴിയും ഗീവർഗീസ് വഴിയും മാത്രമേ ദൈവത്തോട് അപേക്ഷിക്കാൻ സാധിക്കൂ എന്ന ഉഗ്ര ശാസന പുറപ്പെടുവിച്ചു.വിശ്വാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു.പതുക്കെ പതുക്കെ വിശ്വാസികൾ ആ വിശ്വാസവുമായി താത്താല്മമ്യം പ്രാപിച്ചു.അൽഫാൻസാമ്മയുടെ മുന്നിൽ നിന്നും പ്രാർത്ഥിക്കാതെ ഒരു വഴിക്കിറങ്ങാൻ പാടില്ലാ എന്നവർ സ്വയം തീരുമാനിക്കുന്നു.അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് അവർ എത്തിച്ചേരുന്നു.ഇങ്ങനെ ചെയ്യണം എന്ന് ആര് പറഞ്ഞു എന്ന് ചോതിച്ചാൽ അച്ചന്മാരും മറ്റു വിശ്വാസികളും പറഞ്ഞു എന്നായിരിക്കും ഉത്തരം..
അവർ അവരുടെ ജീവിതവും വിശ്വാസവും അങ്ങനെ ക്രമപ്പെടുത്തി.
അൽഫോൻസാമ്മക്കു മുൻപ് നിങ്ങൾ എങ്ങനെയാണ് ജീവിച്ചത് എന്ന് ചോതിച്ചാൽ ഉത്തരമില്ല.
ഹാർപ്പിക് പോലെ.
ഓരോ മതത്തിലും ഇത് തന്നെയാണ് സ്ഥിതി.ഇനി രാഷ്ട്രീയത്തിലേക്ക് വന്നാൽ.
എ കെ ജി കേരളത്തിലെ പുതു തലമുറയുടെ വികാരമാണോ.
പുതു തലമുറയിൽ തലമുറയിൽ എത്ര പേർക്ക് എ കെ ജി യെ അറിയാം.. ?
പഴയ തലമുറയിൽ തന്നെ എത്ര പേർ ഇന്നും ആ വികാരം കാത്ത് സൂക്ഷിക്കുന്നുണ്ട്.
ഒരു വിവാദം ഉണ്ടാകുമ്പോൾ അത് ആളിക്കത്തിച്ച് വൈകാരികമാക്കുമ്പോൾ നമ്മുക്കൊരോരുത്തർക്കും തോന്നും അതൊരു വികാരമായിരുന്നെന്ന്.അതൊരു സമൂഹത്തിന്റെ വികാരമായിരുന്നെന്ന്.
നമ്മൾ അതിന്റെ പിന്നിൽ പ്രവർത്തിക്കണമെന്നില്ല.അദ്ദേഹത്തെകുറിച്ച് മുൻപ് കേട്ടിരിക്കണം എന്നും നിർബന്ധമില്ല.
സമ്മർദ്ദത്തിനും സാഹചര്യത്തിനും അനുസരിച്ച് നമ്മളും വികാര പരവശരാകുകയാണ്.ഹാർപ്പിക് പോലെ.യോജിക്കാം…. വിയോജിക്കാം… സൗഹൃദം കെടാതെ.
ജോളി ജോളി