ഉണ്ണിമുകുന്ദന്‍ അത്ര നല്ലവനല്ല?

മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്താന്‍ ഉണ്ണിമുകുന്ദന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ടവരാണ് ഞങ്ങളെപ്പോലുള്ളവര്‍. എന്തായാലും ഒരു നടന്റെ അധ:പതനത്തിലേക്കുള്ള വീഴ്ച്ചയുടെ തുടക്കം. മലയാള സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ആരുമല്ല… ഇങ്ങനെയാണെങ്കില്‍ ആരുമാകുകയുമില്ല.
സിനിമാ മംഗളം എഡിറ്റർ പല്ലിശേരി സിനിമാ മംഗളത്തിൽ എഴുതിയ കുറിപ്പ്

ഉണ്ണിമുകുന്ദന്‍ അത്ര നല്ലവനല്ല?

മൊബൈലില്‍ നമ്പരിലേക്കു ഒരു കോള്‍ വന്നു. താങ്കള്‍ ദിലീപിനും ഉണ്ണി മുകുന്ദനും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതു കൊണ്ടാണ് ഇങ്ങനെ ഒരഭിപ്രായം. ഞാന്‍ ആരാണെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. പേരിലല്ല കാര്യം. ഞാന്‍ പറയുന്നതെല്ലാം സത്യമാണോ എന്നു നോക്കിയാല്‍ മതി.

ദിലീപ് കുറ്റക്കാരന്‍ ആണെന്നും സമൂഹത്തിലെ ശത്രുവാണന്നെും മറ്റും ചാനല്‍ ചര്‍ച്ചകളും മാധ്യമ റിപ്പോര്‍ട്ടുകളു വന്നു കഴിഞ്ഞു. സത്യമെന്താണെന്നു കോടതി തീരുമാനിക്കട്ടെ അതിനു മുന്‍പ് ഒരാള്‍ കുറ്റവാളിയാണോ എന്നു വിധിക്കാനുള്ള അധികാരവും അവകാശവും നിങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരാണ് നല്‍കിയത്. ഞാനിപ്പോള്‍ പറയുന്നത് നിങ്ങള്‍ കഴിഞ്ഞ വട്ടം ‘അഭ്രലോകത്തില്‍’ ഉണ്ണിമുകുന്ദനെ പുണ്യവാളനായി എഴുതിയ വാര്‍ത്തയെക്കുറിച്ചാണ്.

ഉണ്ണിമുകുന്ദന്‍ താങ്കള്‍ എഴുതിയപോലെ അത്ര ക്ലീന്‍ അല്ല. ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയ യുവതി ( 30 വയസ്സുകാരിയെ അങ്ങനെ വിളിക്കാമല്ലോ അല്ലേ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കില്‍ ആക്രമിക്കല്ലേ) ഒറ്റപ്പാലത്തുക്കാരിയല്ല കോട്ടയം ജില്ലക്കാരിയാണ്. വിദേശത്താണ് പഠിച്ചതും വളര്‍ന്നതും. നല്ല കുടുംബാംഗം. യുവതി തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോള്‍ തനിയെ വന്നാല്‍ മതിയെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാര്‍ത്ത. യുവതി എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥ കേള്‍ക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും. എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്… നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ടു. ഒടുവില്‍ ഉണ്ണിമുകുന്ദന്‍ ആ യുവതിയെ വണ്ടി വിളിച്ചു യാത്രയാക്കി പോലും!

ഒരുപക്ഷേ ആ യുവതിയോട് അവിടെ വച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ തീരാമായിരുന്ന ഒരു സംഭവം ഈഗോയുടെ പേരില്‍ ഉണ്ണിമുകുന്ദന്‍ തിരികെ കേസും കൊടുത്തു. അല്ലാതെ ഉണ്ണി മുകുന്ദനെ മാത്രം കുറ്റപ്പെടുത്തി ഉണ്ണിമുകുന്ദനെ രക്ഷപ്പെടുത്തല്ലേ? മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്താന്‍ ഉണ്ണിമുകുന്ദന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ടവരാണ് ഞങ്ങളെപ്പോലുള്ളവര്‍. എന്തായാലും ഒരു നടന്റെ അധ:പതനത്തിലേക്കുള്ള വീഴ്ച്ചയുടെ തുടക്കം. മലയാള സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ആരുമല്ല… ഇങ്ങനെയാണെങ്കില്‍ ആരുമാകുകയുമില്ല.

സ്വന്തം പേരു വെളിപ്പെടുത്താതെ സത്യം വിളിച്ചു പറഞ്ഞ സുഹൃത്തിനു നന്ദി. യുവതിയുടെ വീട് കോട്ടയം ജില്ലയില്‍ ആണെന്നറിയാമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരം രീതികള്‍ അവലംബിച്ചത്. തനിക്കു കിട്ടിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ണിമുകുന്ദന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായിരുന്നു. ഈ കേസ് എങ്ങനെ പോകുമെന്ന് എനിക്കറിയില്ല. അത് തിരുമാനിക്കേണ്ടത് യുവതിയും ബന്ധുക്കളുമാണ്.

അതേസമയം മാധ്യമങ്ങളുടെ എല്ലാ ഔദാര്യങ്ങളും കൈപ്പറ്റി പിന്നീടവരെ അടിച്ചൊതുക്കുമെന്നും അതിനു ഗുണ്ടകള്‍ ഉണ്ടെന്നും വിചാരിക്കുന്നവര്‍ പരമ്പര വിഡ്ഢികളാണ്. അത്തരക്കാര്‍ ഇനി സിനിമയില്‍ ഉണ്ടാകില്ല.