നിത്യഹരിതനായകൻ വിടപറഞ്ഞിട്ട് 29 വർഷം

തിരുവനന്തപുരം:മലയാളത്തിന്റെ ‘നിത്യഹരിത നായകൻ’ (Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ മണ്മറഞ്ഞട്ടു ഇന്ന് 29 വർഷമാകുന്നു.

ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. ഖാദറിന് അബ്ദുള്‍ വഹാബ് എന്നൊരു സഹോദരനും സുലേഖ എന്നൊരു സഹോദരിയുമുണ്ടായിരുന്നു. വഹാബ് പിന്നീട് പ്രേംനവാസ് എന്ന പേരില്‍ നടനായും നിര്‍മാതാവായും മലയാളസിനിമയോടു സജീവമായി ബന്ധപ്പെട്ടിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർച്ച്മാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘വിശപ്പിന്റെ വിളി’യുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് ‘പ്രേം നസീർ’ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

1952ൽ ‘മരുമകൾ’ എന്ന ചിത്രത്തിലൂടെയാണ് അബ്ദുൾ ഖാദർ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ‘വിശപ്പിന്റെ വിളി’യിലൂടെ പേര് ‘നസീർ’ എന്നായി. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും (ആകെ 781 ചിത്രങ്ങൾ) പ്രധാന റോളുകളിൽ അഭിനയിച്ചു.(107 ചലച്ചിത്രങ്ങളിൽ ഷീല എന്ന ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു.) 1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം.

കടപ്പാട്: വിക്കിപീഡിയ