പാക് വെടിവയ്പ്പില്‍ മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ മലയാളി ജവാന് വീരമൃത്യു. അതിര്‍ത്തി സംരക്ഷണ സേന (ബി.എസ്.എഫ്) ആറാം മദ്രാസ് റജിമെന്റിലെ ലാന്‍സ് നായിക് സാം ഏബ്രഹാം (35) ആണു വെടിയേറ്റു മരിച്ചത്. പാക് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റിരുന്ന സാം വൈകീട്ടോടെയാണ് മരിച്ചത്.

ജമ്മു അഗ്‌നൂര്‍ സുന്ദര്‍ബേനിയില്‍ ഇന്ന് രാവിലെ മുതല്‍ ഭീകരരും സൈന്യവുമായി ഉണ്ടായ വെടിവയ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം ഏബ്രഹാം.