വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

മുംബൈ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭിനന്ദനം. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്നും, നമ്മുടെ മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ,ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.