സിസ്റ്റര്‍ അഭയക്കേസില്‍ മുന്‍ എസ്പി കെ.ടി.മൈക്കിളിനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ മുന്‍ എസ്പി കെ.ടി.മൈക്കിളിനെ പ്രതിചേര്‍ത്തു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് സിബിഐ കോടതി മൈക്കിളിനെ പ്രതിചേര്‍ത്തത്. കേസ് ആദ്യം അന്വേഷിച്ചത് മൈക്കിള്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെയാണ്.

പ്രാഥമിക അന്വേഷണഘട്ടത്തില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതിയിടേതാണ് വിധി. ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തുകയും തെളിവു നശിപ്പിക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്്ക്കലാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ജോമോന്റേയും മൈക്കിളിന്റേയും ഹര്‍ജികളില്‍ വാദം കേട്ടിരുന്നു.

സബ്ഡിവിഷണല്‍ കോടതിയിലെ ജീവനക്കാരടക്കമുള്ളവരെ പ്രതിയാക്കണമന്നും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസിന്റെ വീഴ്ചകള്‍ അന്വേഷിക്കമെന്നുമായിരുന്നു മൈക്കിളിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടിമുതലുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താത്തതിനു സിബിഐയെ കോടതി വിമര്‍ശിച്ചിരുന്നു. ഫാദര്‍ തോമസ് എം കോട്ടൂര്‍,ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റരര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. മുന്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ,വി.വി.അഗസ്റ്റിനന്‍,മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സാമുവല്‍ എന്നിവരെ തെളിവു നശിപ്പിച്ച കുറ്റത്തിനു സിബിഐ പ്രതിയാക്കിയിരുന്നു