പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊച്ചി: പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് (31) ആണ് കൊല്ലപ്പെട്ടത്.തര്‍ക്കത്തിനു ശേഷം ബിനോയിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതി അജിത്തിനെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയില്‍ എടുത്തു.

അജിത്ത് ഇരുമ്പുപൈപ്പ് കൊണ്ട് ബിനോയിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.