റഷ്യയിൽ നിന്നും ഇന്ത്യ 39,000 കോടിയുടെ മിസൈലുകൾ വാങ്ങുന്നു

ന്യൂഡൽഹി: ചൈനക്കും പാക്കിസ്ഥാനും വൻ വെല്ലുവിളിയായി വമ്പൻ ആയുധ ഇടപാടുമായി ഇന്ത്യ.റഷ്യയിൽ നിന്നും എസ് – 400 ട്രയംഫ് വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.5.5 ബില്യൺ ഡോളറിന്റെ (ഏകദേശം 39,000 കോടി) ഇടപാടാണിത്.2016-ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമാണ് വൻ ആയുധ ഇടപാട് ഇപ്പോൾ നടക്കുന്നത്.റഷ്യയുമായുള്ള ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും വലിയ ആയുധ ഇടപാട് കൂടിയാണിത്.
IMG-20180122-WA0029
സുഖോയ് പോർ വിമാനം (12 ബില്യൺ ഡോളർ) ഐ.എൻ.എസ് വിക്രമാദിത്യ (2.33 ബില്യൺ ഡോളർ) എന്നിവയാണ് മുൻപ് നടന്ന വലിയ ഇടപാടുകൾ.ശത്രുക്കളുടെ ആക്രമണം ചെറുക്കാൻ മാത്രമല്ല, തകർത്ത് ചാരമാക്കാനും എസ് – 400 ട്രയംഫ് മിസൈലിന് കഴിയും.2007 മുതൽ റഷ്യൻ സേനയുടെ കുന്തമുനയായി ഈ ആക്രമണകാരിയാണ് ഇനി ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ കരുത്തായി മാറുക.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഈ വിനാശകാരിക്ക് ശത്രു വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ ലക്ഷ്യം പിഴക്കാതെ 400 കിലോമീറ്റർ അകലെവച്ച് തന്നെ തകർക്കാൻ സാധിക്കും.മൂന്നുതരത്തിലുള്ള മിസൈലുകൾ വഹിക്കാമെന്നതും 36 ലക്ഷ്യങ്ങളെ നേരിടാമെന്നതും ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്.
IMG-20180122-WA0031

മാത്രമല്ല പാക്കിസ്ഥാന്റെ മധ്യദൂര അണവ മിസൈലുകളെ നിർവീര്യമാക്കാനും ഈ റഷ്യൻ മിടുക്കിന് എളുപ്പത്തിൽ കഴിയും.ഇന്ത്യക്കെതിരെ അടിക്കടി പ്രകോപനം തുടരുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും ഉറക്കം കെടുത്തുന്ന ഇടപാടാണിത്.